SEED News

മുളംകൂടകൾ നിർമിച്ചുനൽകി ജോൺ എഫ്.കെന്നഡി സ്കൂളിലെ സീഡ് ക്ലബ്ബ്

കരുനാഗപ്പള്ളി : സ്കൂളിലും സർക്കാർ സ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കാൻ മുളംകൂടകൾ നിർമിച്ചുനൽകി കരുനാഗപ്പള്ളി ജോൺ എഫ്.കെന്നഡി മെമ്മോറിയൽ സ്കൂളിലെ സംസ്കൃതി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ.

സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ലോക മുളദിനാചരണത്തിന്റെ ഭാഗമായാണ് മുളംകൂടകൾ നിർമിച്ചുനൽകിയത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും മുളയുടെ ഉപയോഗം സമൂഹത്തിന് കാണിച്ചുകൊടുക്കുകയുമായിരുന്നു ലക്ഷ്യം. മൊത്തം 28 മുളംകൂടകളാണ് നിർമിച്ചത്. ലാലാജി സ്മാരക ഗ്രന്ഥശാല, നഗരസഭാ ഓഫീസ്, സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കൂടകൾ എത്തിച്ചുനൽകി. സ്കൂളിലെ ക്ലാസ് മുറികളിലും കൂടകൾ സ്ഥാപിച്ചു.

പ്രഥമാധ്യാപിക മായ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരായ മുർഷിദ് ചിങ്ങോലി, സുധീർ, പ്രീത, സിറിൽ, രാജീവ് എന്നിവരും ചേർന്നാണ് വിവിധ സ്ഥാപനങ്ങളിൽ മുളംകൂടകൾ സ്ഥാപിച്ചത്.

October 12
12:53 2019

Write a Comment

Related News