റോഡു തകർന്നിട്ട് മാസങ്ങൾ; തിരിഞ്ഞുനോക്കാതെ അധികൃതർ
ഇരവിപേരൂർ: ഗവ.യു.പി.സ്കൂളിനു മുന്നിലൂടെ പോകുന്ന ഇരവിപേരൂർ-പൂവപ്പുഴ, പ്രയാറ്റുകടവ് റോഡുകൾ തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. കഴിഞ്ഞ മഴക്കാലത്ത് റോഡിന്റെ ഭൂരിഭാഗം സ്ഥലത്തെയും ടാറിളകിപ്പോയി വലിയ കുഴിയായി. മഴ പെയ്യുന്നതോടെ ഇവിടെ വെള്ളക്കെട്ടാകും. വെള്ളം നിറഞ്ഞ കുഴികൾകാരണം കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ബുദ്ധിമുട്ടുന്നു. അപകടങ്ങളും ഉണ്ടാകുന്നുണ്ട്. സ്കൂളിലേക്കുള്ള പ്രധാന വഴികളാണ് രണ്ടുറോഡുകളും. റോഡിന്റെ ഇൗ അവസ്ഥ കാരണം പേടിയോടെയാണ് കുട്ടികൾ ഇതുവഴി നടക്കുന്നത്.
-കെ.ആദിത്യ, സീഡ് റിപ്പോർട്ടർ, ഇരവിപേരൂർ ഗവ. യു.പി.എസ്.
October 12
12:53
2019