SEED News

അന്താരാഷ്ട്ര കൈ കഴുകൽ ദിനം ആചരിച്ചു

നാരങ്ങാനം: ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര കൈ കഴുകൽ ദിനം ആചരിച്ചു. കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ പറ്റി അധ്യാപിക എസ്.ആശ ക്ലാസെടുത്തു. സീഡ് കോ-ഓർഡിനേറ്റർ പ്രിയ പി.നായർ കൈ കഴുകാനുള്ള എഴ് ഘട്ടങ്ങൾ കാണിച്ചു കൊടുത്തു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ക്ലീൻ ഹാൻഡ്സ് എന്ന വിഷയത്തിൽ നൃത്ത ശില്പം അവതരിപ്പിച്ചു. പ്രധാനാധ്യാപിക ജയകുമാരി, എം. വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

October 15
12:53 2019

Write a Comment

Related News