SEED News

ശുചിത്വ ആഹ്വാനവുമായി പ്രത്യേക ബെല്ലടിച്ച് വൈക്കിലശ്ശേരി യു.പി.

വൈക്കിലശ്ശേരി: വൈക്കിലശ്ശേരി യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ലോക കൈകഴുകൽ’ ദിനം ആചരിച്ചു. പ്രധാനാധ്യാപിക മോളി സുഷമ ഉദ്ഘാടനം ചെയ്തു.

ഉച്ചഭക്ഷണത്തിന് തൊട്ടു മുൻപ് പ്രത്യേകം ബെല്ലടിച്ച് കുട്ടികളും അധ്യാപകരും ഹാൻറ്‌വാഷും സോപ്പും ഉപയോഗിച്ച് കൈകഴുകി. ‘ശുചിത്വം നിലനിർത്തൂ, രോഗങ്ങളെ അകറ്റൂ’ എന്ന മുദ്രാവാക്യവുമായി സീഡ് അംഗങ്ങൾ കൈകഴുകൽ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.

വ്യക്തിശുചിത്വം പാലിക്കേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റിയും വിദ്യാർഥികളിൽ ശുചിത്വ ബോധം വളർത്തിയെടുത്ത് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കേണ്ടതുണ്ട് എന്നും ബോധ്യപ്പെടുത്തുകയെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് സീഡ് കോ-ഓർഡിനേറ്റർ വ്യക്തമാക്കി. സീഡ് അംഗങ്ങളായ കാർത്തിക്, രാജീവൻ, അനൂപ്, അമൽ എന്നിവർ സംസാരിച്ചു

October 17
12:53 2019

Write a Comment

Related News