SEED News

സെയ്ന്റ് മേരീസ് ജ്ഞാനോദയ സ്‌കൂളിൽ ലവ് പ്ലാസ്റ്റിക് പദ്ധതി

കോടഞ്ചേരി:മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ ലവ് പ്ലാസ്റ്റിക് പദ്ധതി ആരംഭിച്ചുപ്ലാസ്റ്റിക് വിമുക്ത കാർബൺതുലിത സമൂഹമാണ് പദ്ധതിയുടെ ലക്ഷ്യം. മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും സമീപപ്രദേശങ്ങളിൽനിന്നും പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് പുനഃ ചംക്രമണത്തിന് കയറ്റിയയയ്ക്കും.കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ ഉദ്ഘാടനം ചെയ്തു. ഫാ. റെജി കോലാനിക്കൽ അധ്യക്ഷനായിരുന്നു. ടെസ്സി ഷിബു മുഖ്യപ്രഭാഷണം നടത്തി. റൂബി തമ്പി, കെ. ജസിത, സീഡ് വിദ്യാർഥികളായ അലൻരാജൻ, കെവിൻ റോയി, ഫിയോണ മനോജ് എന്നിവർ നേതൃത്വം നൽകി.

October 18
12:53 2019

Write a Comment

Related News