reporter News

വെല്ലുവിളിയാകുന്ന പ്ളാസ്റ്റിക് മാലിന്യസംസ്കരണം

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ ഇളമ്പ ഗവ. എച്ച്‌.എസ്‌.എസിൽ ജനപ്രതിനിധികൾ, റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത പരിസ്ഥിതി ചർച്ച നടന്നു. ‘പ്ളാസ്റ്റിക്കും വെല്ലുവിളിയാകുന്ന സംസ്കരണവും’, ജലദൗർലഭ്യം, നഷ്ടപ്പെടുന്ന പാരമ്പര്യ ഔഷധച്ചെടികൾ തുടങ്ങിയ വിഷയത്തിൽ ചർച്ച നടന്നു. ഇവയിൽ ഏറ്റവും ആശങ്കയുണർത്തുന്നത്‌ ‘പ്ളാസ്റ്റിക്കും വെല്ലുവിളിയാകുന്ന സംസ്കരണവുമാണ്‌’

പ്ളാസ്റ്റിക്‌ മാലിന്യസംസ്കരണത്തെക്കുറിച്ച്‌ വിദ്യാർഥികൾ സ്കൂളിനു ചുറ്റുമുള്ള വീടുകളിൽ സർവേ നടത്തിയിരുന്നു. മിക്കവാറും വീടുകളിൽ പ്ളാസ്റ്റിക്‌ കത്തിക്കുകയാണ്‌. ഇത്‌ പ്രദേശത്ത്‌ പാരിസ്ഥിതികപ്രശ്നങ്ങൾ രൂക്ഷമാക്കുകയാണ്‌. സ്കൂളിലെ മാതൃഭൂമി സീഡ്‌ക്ളബ്ബിലെ കുട്ടികൾ ഇക്കാര്യം സൂചിപ്പിച്ചു. ദിനംപ്രതി കുന്നുകൂടുന്നവ സംസ്കരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്‌ വീട്ടുകാർ. മുദാക്കൽ പ്രദേശത്ത്‌ പഞ്ചായത്തിന്റെ കീഴിൽ ഇവയുടെ സംസ്കരണം ഉറപ്പാക്കുമെന്നു പറഞ്ഞെങ്കിലും ഇതുവരെയും പദ്ധതി പ്രാബല്യത്തിൽ വന്നിട്ടില്ല. സ്കൂൾ പരിസരങ്ങളിൽ പ്ലാസ്റ്റിക്‌ കവറുകൾ വലിച്ചെറിയുന്നതും കൂട്ടിയിട്ടു കത്തിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. അവയ്ക്കെതിരേ പ്രതികരിക്കുകയും ബോധവത്‌ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്‌. നാട്ടിലെ പ്ളാസ്റ്റിക്‌ മാലിന്യം സംസ്കരിക്കാൻ നിയമപാലകരും പഞ്ചായത്ത്‌ അധികൃതരും നടപടിയെടുക്കണം.

October 19
12:53 2019

Write a Comment