SEED News

ഒരു വിത്ത് ഒരു തൈ ഒരു മരം

ഒരു പ​േക്ഷ ഈ ഒരു വിത്ത് കാലചക്രത്തിൽ ഒരു വനത്തിന്റെ പിറവിക്കുതന്നെ കാരണമായേക്കാം. ചെറുവാഞ്ചേരിക്കടുത്തുള്ള പഴയ ക്വാറി നികത്തിയ രണ്ടരയേക്കർ തരിശുഭൂമി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ  സീഡംഗങ്ങൾ കണ്ടപ്പോൾ അവർക്ക്‌ തങ്ങളുടെ പഴയ വിദ്യാലയാങ്കണമാണ് ഓർമ വന്നത്. എങ്ങനെയാണോ  തങ്ങളുടെ സ്കൂൾമുറ്റം  ഹരിതാഭമാക്കിയത്  അങ്ങനെ ഈ  പ്രദേശവും  ഏറ്റെടുക്കാൻ അവർ തീരുമാനിച്ചു. രാഷ്ട്രപിതാവിന്റെ 150-ാം   ജന്മവാർഷികം ആഘോഷിക്കുമ്പോൾ, പക്ഷികൾക്കും വവ്വാലുകൾക്കും മനുഷ്യർക്കും തണലേകാൻ, 150 തരത്തിൽപ്പെടുന്ന 200-ഓളം വൃക്ഷത്തൈകൾ നട്ടുപരിപാലിച്ച്‌ സമൂഹത്തെ വെല്ലുവിളിക്കാൻ മുന്നിട്ടിരിക്കുകയാണ് വിദ്യാർഥികൾ ഈ നവമിദിനത്തിൽ. അവർ മുന്നോട്ടുവച്ച ഈ സീഡ് ചാലഞ്ച് ഏറ്റെടുക്കാൻ തുടിക്കുന്ന ഒരുപാട് ഹൃദയങ്ങളെ അവർ പ്രതീക്ഷിക്കുന്നു.
നവമിദിനത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സീഡ് ചാലഞ്ചിൽ പങ്കാളികളായത്‌ 33 വിദ്യാർഥികളാണ്. ഇവർ ഉയർത്തിയെടുത്തത്‌ 200-ൽപ്പരം വൃക്ഷത്തൈകൾ. പ്രധാനമായും ഇലഞ്ഞി, ഞാവൽ, സ്വർണപത്രി, അത്തി, പേരാൽ, ബദാം, അരയാൽ  മുതലായവ. കുടിയേറ്റ കർഷകനായ  എ.ഒ.തോമസ് ആദ്യ തൈ നട്ടു. സീഡ് കോ ഓർഡിനേറ്റർ ഡോ. പി.ദിലീപിനോടൊപ്പം അംഗങ്ങളായ അനുരാഗ്. സി, ഹരിത്.എം, അഹമ്മദ് നമ്രാസ്, അദ്വൈത് എന്നിവർ നേതൃത്വം നൽകി.

October 19
12:53 2019

Write a Comment

Related News