SEED News

ശലഭോദ്യാനവും നക്ഷത്രവനവും

ഷൊർണൂർ: കല്ലിപ്പാടം ആരിയഞ്ചിറ യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘മടങ്ങാം, പ്രകൃതിയിലേക്ക്’ പരിപാടി നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി. വിദ്യ ഉദ്ഘാടനം ചെയ്തു. നക്ഷത്രവനം പദ്ധതി വനംവകുപ്പ് റിസേർച്ച് വിഭാഗം അസി. കൺസർവേറ്റർ ഐ.പി. സനലും ശലഭോദ്യാനം കേരള സോഷ്യൽ ഫോറസ്റ്ററി ഉദ്യോഗസ്ഥൻ ദിലീപും ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ടി.പി. രാജീവ് അധ്യക്ഷനായി. പ്രാധാനാധ്യാപകൻ കെ. കൃഷ്ണൻകുട്ടി, കെ. ഐശ്വര്യ സുരേഷ്, എ.കെ. മണികണ്ഠൻ, എ. ബാലകൃഷ്ണൻ, കെ. മോഹൻദാസ്, പി. രാജി, പി.ആർ. സ്മിത തുടങ്ങിയവർ സംസാരിച്ചു.

October 19
12:53 2019

Write a Comment