SEED News

സന്ദേശം' സെമിനാർ നടത്തി

വടക്കഞ്ചേരി: ഗതാഗതനിയമങ്ങളുൾപ്പെടെയുള്ളവ പാലിക്കപ്പെടാനുള്ളതാണെന്ന ഓർമപ്പെടുത്തലുമായി മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ 'സന്ദേശം' സെമിനാർ. വടക്കഞ്ചേരി മദർ തെരേസാ യു.പി. സ്കൂളിൽ നടന്ന സെമിനാർ പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പി. ശിവകുമാർ ഉദ്ഘാടനംചെയ്തു. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷനായി. ആലത്തൂർ എ.ഇ.ഒ. പി.എ. ബഷീർ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ആർ. വേലായുധൻ, പ്രധാനാധ്യാപിക സി. രജിനി, സീഡ് കോ-ഓർഡിനേറ്റർ പി.വി. ആതിര എന്നിവർ സംസാരിച്ചു.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എൻഫോഴ്‌സ്‌മെന്റ്) പി.ടി. പദ്മലാൽ, പോക്സോ നിയമവും അനുബന്ധവിഷയങ്ങളും സംബന്ധിച്ച് ഡിസ്ട്രിക്ട് ഒ.ആർ.സി. കോ-ഓർഡിനേറ്റർ ജെൻസൺ ചെറിയാൻ എന്നിവർ ക്ലാസെടുത്തു. മദർ തെരേസ യു.പി. സ്കൂൾ, മംഗലം ഗാന്ധിസ്മാരക സ്കൂൾ, മമ്പാട് സി.എ.യു.പി. സ്കൂൾ, ആയക്കാട് സി.എ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് സെമിനാറിൽ പങ്കെടുത്തത്.

October 22
12:53 2019

Write a Comment

Related News