SEED News

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ജൈവക്കൃഷിത്തോട്ടം പദ്ധതി


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ജൈവക്കൃഷിത്തോട്ടം പദ്ധതി തുടങ്ങി. ആരോഗ്യമുള്ള ജീവിതത്തിന് വിഷമില്ലാത്ത ഭക്ഷണമെന്ന ലക്ഷ്യത്തോടെയാണ് മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാലയ വളപ്പിൽ ജൈവക്കൃഷി ആരംഭിച്ചത്.
വഴുതിന, വെണ്ട, പച്ചമുളക്, കാരറ്റ്, തക്കാളി, കോവൽ, പാഷൻഫ്രൂട്ട്  എന്നിവയാണ് കൃഷി ചെയ്യുന്നത്. വിദ്യാർഥികൾക്ക് ജൈവകീടനാശിനി നിർമാണ പരിശീലനം താമരക്കുളം കൃഷിഭവൻ നൽകും.
പദ്ധതിയുടെ ഉദ്ഘാടനം താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി.
ഹെഡ്മിസ്ട്രസ് സുനിതാ ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, സി.എസ്.ഹരികൃഷ്ണൻ, റാഫിരാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തിതോമസ് എന്നിവർ നേതൃത്വം നൽകുന്നു.

October 23
12:53 2019

Write a Comment

Related News