SEED News

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ കൂൺകൃഷി പരിശീലനം


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര് സീഡ്ക്ലബ്ബ് കൂൺകൃഷി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് കൂൺകൃഷി പരിശീലനം നൽകി.
പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് എം.എസ്. സലാമത്ത് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പി.മിനി, സി.എസ്.ഹരികൃഷ്ണൻ, റാഫി രാമനാഥ്, കീർത്തി കൃഷ്ണ, സീഡ് കോ ഓർഡിനേറ്റർ ശാന്തിതോമസ്, അഖിലാ ഗോപി എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്കുളള പരിശീലന ക്ലാസ് ഋതിക് നയിച്ചു. വളരെ ചെലവുകുറഞ്ഞ കൂൺകൃഷി രീതിയാണ് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. കടകളിൽനിന്ന് ലഭിക്കുന്ന മിഠായികളുടെ  പ്ലാസ്റ്റിക് ടിന്നുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ടിന്നുകളിൽ അങ്ങിങ്ങായി സുഷിരങ്ങൾ 
ഇടണം. 
ബോട്ടിൽ വൃത്തിയാക്കി പുഴുങ്ങിയ കച്ചി തോർത്തിയെടുത്ത് നിറച്ചശേഷം കൂൺവിത്ത് ഇടാം. 15-20 ദിവസത്തിനുളളിൽ വിത്ത് മുളയ്ക്കാൻ തുടങ്ങും. വിത്ത് മുളച്ച് രണ്ടുദിവസത്തിനുശേഷം വിളവെടുക്കാം. 

October 23
12:53 2019

Write a Comment

Related News