സി.എം.എസ് എൽ.പി എസിൽ വാഴയ്ക്ക് ഒരു കൂട്ട്
ഊരകം: സി.എം.എസ് എൽ.പി എസിൽ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി "വാഴയ്ക്ക് ഒരു കൂട്ട്" പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 8 ഇനം വാഴകൾ സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചു .ചേർപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സിബിൻ ടി ചന്ദ്രൻ വാഴ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു .എച്ച്.എം. ലിമോൾ സി.വർഗീസ് ,സീനിയർ ടീച്ചർ മരിയ മാത്യു ചാണ്ടി,സീഡ് കോഓർഡിനേറ്റർമാരായ ഷീജ പി.രാഘവൻ , ജിസ്‌ന ടി.ജെ.എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
സി.എം.എസ് എൽ.പി എസിൽ "വാഴയ്ക്ക് ഒരു കൂട്ട്" പദ്ധതി .ചേർപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സിബിൻ ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

October 30
12:53
2019