സീഡ് ക്ലബ്ബിന്റെ ശ്രമം ഫലംകണ്ടു-മാലിയിലെ മാലിന്യം മാറ്റും
വണ്ടൻമേട്: മാലിന്യ പ്രശ്നം രൂക്ഷമായ മാലിയിൽ സീഡ് ക്ലബ്ബിന്റെ ഇടപെടീലോടെ പ്രശ്നത്തിന് പരിഹാരമായി. ഇവിടെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചു. മാലിന്യ സംസ്കരണത്തിന് മാർഗങ്ങളൊന്നുമില്ലാതിരുന്നതിനാൽ ഈ മേഖലയിലെ ജനങ്ങൾ ദുരിതത്തിലായിരുന്നു. പഞ്ചായത്ത് പണി കഴിപ്പിച്ച മാലിന്യ പ്ലാന്റാകട്ടെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ഇതേ തുടർന്ന് ആമയാർ എം. ഇ. എസ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് ഈ പ്രദേശം സന്ദർശിച്ച് പ്രശ്നത്തെ പറ്റി പഠിച്ചു. ശേഷം ബോധവത്കരണം നടത്തുകയും വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുകയും ചെയ്തു.മാലിന്യപ്രശ്നത്തെ കുറിച്ച് സീഡ് റിപ്പോർട്ടർ അക്സമോൾ ഷിബുവിന്റെ റിപ്പോർട്ട് 26-ന് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം ആരംഭിച്ചത്. തുമ്പൂർമുഴി മാതൃകയിലാണ് പ്ലാന്റിന്റെ പ്രവർത്തനം.
ഫോട്ടോ :മാലിയിലെ മാലിന്യപ്രശ്നം സംബന്ധിച്ച് പ്രസിദ്ധീകരിച്ച സീഡ് റിപ്പോർട്ടർ വാർത്ത
November 05
12:53
2019