reporter News

സീബ്രാ ലൈൻ അപകടം കുറയ്ക്കനോ ,എങ്കിൽ ഒന്ന് നന്നാക്കിയ തരു അധികാരി

തൊടുപുഴ :വെങ്ങല്ലൂർ ടൌൺ യു.പി.സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയാണ് ഞാൻ .വെങ്ങല്ലൂർ റിലയനസ് പെട്രോൾ പാമ്പിന്റ മുൻ വശത്തായാണ് ഞങ്ങളുടെ സ്‌കൂളിലേക്ക് കടക്കുന്ന റോഡ് ഉള്ളത് .വളരെ തിരക്കേറിയ ജംഗ്ഷനാണ് ഇത് ,ഇവിടെ പെട്രോൾ അടിക്കാൻ വരുന്ന വാഹനങ്ങളുടെ തിരക്ക് വേറെയും .ഇത് കാരണം പലപ്പോഴും ഞങ്ങൾക്ക്  റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ട് അനുഭവപെടാറുണ്ട് .മറ്റെല്ലാ  സ്‌കൂളിലെന്റെ മുന്നിലും മുറിച്ചു കടക്കാൻ സീബ്രാ ലൈൻ വരച്ചട്ടുണ്ട്‌.പക്ഷെ ഞങ്ങളുടെ സ്‌കൂളിന്റെ മുന്നിൽ മാത്രം ഇല്ല .അതുമാത്രമല്ല തൊടുപുഴയിലെ തിരക്കേറിയ സ്ഥലത്തിന്ന് സമീപമുള്ള സ്‌കൂളുകളായ വിമല പബ്ലിക് സ്‌കൂൾ ,സെന്റ്.സെബാസ്റ്റ്യൻ.യു.പി.എസ് ,ജി വി.എച്.എസ് എസ് ,എൻ.എസ്.എസ് മണക്കാട് എന്നി സ്‌കൂളുകളുടെ മുന്നില സീബ്രാ ലൈൻ കാണാൻ പറ്റാത്ത വിധം മഞ്ഞുകൊണ്ടിരിക്കുകയാണ് .ഇത് എന്നെ പോലുള്ള പല കൊച്ചു കൂട്ടുകാർക്കും റോഡ് മുറിച്ചു കടക്കാൻ  വളരെ ബുദ്ധിമുട്ടും വെല്ലുവിളിയുമാണ്.തൊടുപുഴയിലെ മറ്റു പ്രധാന ജംഗ്ഷനുകളായ മുനിസിപ്പാലിറ്റിയുടെ മുന്നില പാലം മുറിച്ചുകടക്കാനുള്ള സീബ്രാ ലൈൻ മൂന്നു വരകളായി അവശഷിച്ചിരിക്കുകയാണ് .തൊടുപുഴ എവർഷൈൻ ജംഗ്ഷന്റ ബസ് കാത്തിരിക്കാൻ കേന്ദ്രത്തിനു മുന്നിൽ ഇത് തീർത്തും ഇല്ലാതായി .ഇത് തന്നെയാണ്  പഴയ  മാർക്കറ്റ് റോഡിലെ ഫാഷൻ ഡിസൈൻ ഇന്സ്ടിട്യൂട്ടിനു മുന്നില അവസ്ഥയും-ഇവിടെ ഇത് പലപ്പോഴും അപകടങ്ങൾക്കു കരണമാകാറുണ്ടെന്നു ആളുകൾ പറയുന്നു.അധികാരികൾ ഞങ്ങളുടെ സ്‌കൂളിന്റെ മുന്നിൽ സീബ്രാ ലൈൻ വരച്ചു തരണമെന്നും,തൊടുപുഴയിലെ മറ്റു സ്‌കൂളുകളുടെ മുന്നിലും ,പ്രധാനപെട്ട ജംഗ്ഷനുകളുടെ മുന്നിലും മഞ്ഞുകൊണ്ടിരിക്കുന്ന സീബ്രാ ലൈൻ വരച്ചു റോഡ് മുറിച്ചു കടക്കൽ സുഗമമാക്കി തരുമെന്നും  ആഗ്രഹിക്കുന്നു
സീഡ് റിപ്പോർട്ടർ
ഷെഫീൻ ഷിയാസ് 
7 ആം ക്‌ളാസ് 

November 08
12:53 2019

Write a Comment