SEED News

ആലുവ കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിൽ ‘ലൗ പ്ലാസിറ്റ് പദ്ധതി’ തുടങ്ങി.

ആലുവ: പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരേ അകക്കണ്ണിന്റെ വെളിച്ചവുമായി വിദ്യാർഥിസംഘം രംഗത്ത്.

ആലുവ കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിലാണ് ‘ലൗ പ്ലാസിറ്റ്’ പദ്ധതി ആരംഭിച്ചത്. മാതൃഭൂമി സീഡിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാഴ്ച പൂർണമായും ഭാഗീകമായും നഷ്ടമായവരാണ് ഈ സ്‌കൂളിലുള്ളത്. നേഴ്‌സറി തലം മുതൽ ഏഴാം ക്ലാസുവരെ 57 കുട്ടികൾ ഇവിടെ താമസിച്ച് പഠിക്കുന്നു. ‘ലൗ പ്ലാസിറ്റ്’ പദ്ധതിയുടെ ഭാഗമായി തൊട്ടടുത്ത വീടുകളിൽ നിന്നും കുട്ടികൾ പ്ലാസ്റ്റിക് ശേഖരിക്കാനും പദ്ധതിയുണ്ട്. പ്ലാസ്റ്റിക്കിനെതിരേ തുടർച്ചയായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

ഹെഡ്മിസ്ട്രസ് ജിജി വർഗീസിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കുകൾ ശേഖരിക്കാനുള്ള വിവിധതരം ബാഗുകൾ ഏറ്റുവാങ്ങി. കോ-ഓർഡിനേറ്റർമാരായ വി.എസ്. സജുകുമാർ, എസ്. സബീന എന്നിവർ പങ്കെടുത്തു.

November 09
12:53 2019

Write a Comment

Related News