കോതമംഗലം: വിഷരഹിത പച്ചക്കറിക്കും പുതുതലമുറയെ കൃഷിയോട് അടുപ്പിക്കുന്നതിനുമായി പിണ്ടിമന ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബ് പച്ചക്കറികൃഷിക്ക് തുടക്കമിട്ടു. സ്കൂൾ വളപ്പിൽ അമ്പത് ഗ്രോബാഗുകളിലായാണ് കൃഷി ചെയ്യുന്നത്. തക്കാളി, വെണ്ട, വഴുതന, മുളക്, കോളിഫ്ളവർ, കാബേജ് തുടങ്ങി വിവിധയിനം പച്ചക്കറിത്തൈകൾ നട്ടു. പിണ്ടിമന കൃഷി ഓഫീസർ ജിജി ജോബ് തൈനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് കൃഷിപരിപാലനത്തിനുള്ള മാർഗനിർദേശവും നൽകി.
അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എം. സൈനുദ്ദീൻ, ഹെഡ്മിസ്ട്രസ് ലൗലി ജോസഫ്, സീഡ് കോ-ഓർഡിനേറ്റർ ബി. രശ്മി, നേച്ചർ ക്ലബ്ബ് കൺവീനർ എൻ. വിനിത, രശ്മി രവീന്ദ്രൻ, ദീപൻ വാസു, ലിജി പോൾ, ഷിജി ഡേവിഡ്, എ.കെ. ദിവ്യാമോൾ എന്നിവർ പങ്കെടുത്തു. എസ്.എം.സി. ചെയർമാൻ അനീഷ് തങ്കപ്പൻ നന്ദി പറഞ്ഞു. പച്ചക്കറികൃഷി പരിപാലനത്തിനായുള്ള മാർഗ നിർദേശങ്ങൾ നൽകിയാണ് കൃഷി ഓഫീസർ മടങ്ങിയത്.