SEED News

സർക്കാർസേവനങ്ങളറിയാൻ...

ചളവ: പൊതുസ്ഥാപനങ്ങളിൽനിന്ന് സാധാരണജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചറിയാൻ ചളവ ഗവ. യു.പി. സ്കൂളിലെ കുട്ടികൾ. ആദ്യ ഘട്ടത്തിൽ അലനല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രമാണ് കുട്ടികൾ സന്ദർശിച്ച് വിവരം ശേഖരിച്ചത്. അലനല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രം എച്ച്.ഐ. പ്രമോദ്, എച്ച്.എസ്. അബ്ദുൾറഷീദ്, മനോജ് ഡേവിഡ് എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു.

പ്രധാനാധ്യാപകൻ അബ്ദുൽറഷീദ് ചതുരാല, കെ. ഫസീല, കുട്ടികളായ അസ്മില, ഷാഫാഹ്, ആദിൽ, നിവേദ്, ഷിജിഷ, നമിയാമോൾ, മുഹമ്മദ് അർഷ്, അതുൽ കൃഷ്ണ, നിഖിൽ, രേണുക തുടങ്ങിയവർ നേതൃത്വം നൽകി.

November 11
12:53 2019

Write a Comment