SEED News

പേപ്പർ പേന നിർമാണ പരിശീലനക്ലാസ്സ്



പരിസ്ഥിതിയ്ക്ക്  അങ്ങേയറ്റം നാശം വിതയ്ക്കുന്ന പ്ലാസ്റ്റിക്കിനെ സ്കൂളിൽ നിന്നും വീടുകളിൽ നിന്നും പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽ പി സ്കൂളിൽ
  രക്ഷിതാക്കൾക്കും  കുട്ടികൾക്കുമായി പേപ്പർ പേന നിർമാണ പരിശീലനക്ലാസ്സ് നടത്തി. മാള ഗ്രാമ പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ്. ശ്രീജിത്ത് ചടങ്ങ് ഉൽഘാടനം ചെയ്തു. ഏകദേശം നൂറോളം പേനകളാണ് അദ്ധ്യാപകരും കുട്ടികളും  രക്ഷിതാക്കളും ചേർന്ന് നിർമ്മിച്ചത്. ഇ. ജയശ്രീ യാണ് പേപ്പർപേന നിർമ്മാണ പരിശീലനം നൽകിയത്  . പി ടി എ പ്രസിഡന്റ് സരിത അധ്യക്ഷത വഹിച്ച ചടങ്ങിൽ  സ്കൂൾ ഹെഡ്മാസ്റ്റർ  ടി എസ് സുരേഷ് കുമാർ സ്വാഗതവും കുമാരി. ഗോപിക എം നായർ നന്ദി യും പറഞ്ഞു .

November 15
12:53 2019

Write a Comment

Related News