SEED News

ആരോഗ്യബോധവത്കരണ ക്ലാസ്

പുറക്കാട്: പുറക്കാട് പ്രദേശത്ത് പടർന്നുപിടിക്കുന്ന മഞ്ഞപ്പിത്ത രോഗത്തിന് ജാഗ്രത പുലർത്തുന്നതിനായി പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‌’രോഗം നമുക്കരിെക’ ബോധവത്കരണം സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. ഹരി ഉദ്ഘാടനംചെയ്തു.സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണപോസ്റ്റർ നിർമാണം, രോഗമുക്തപ്രതിജ്ഞ എന്നിവയും നടന്നു.സീഡ് കൺവീനർ നിധിൻരാജ് നേതൃത്വം നൽകി . ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. മനോജ്, പ്രധാനാധ്യാപകൻ പി. അനിൽകുമാർ , സീഡ് സ്റ്റുഡന്റ് കോഓർഡിനേറ്റർ റാനിഫ്.റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി ടി.കെ. നൗഷാദ് , റസൽ.ഹനൂൻ, സി. അബൂബക്കർ കൗസർ, ഫർഹമെഹ്റിൻ എന്നിവർ സംസാരിച്ചു.

November 16
12:53 2019

Write a Comment

Related News