SEED News

സൈക്കിൾ റാലി നടത്തി

മുവാറ്റുപുഴ :തര്ബിയത് സ്കൂൾ  മുതൽ മുവാറ്റുപുഴ പി.ഓ.സി. വരെ തർബിയത് സ്കൂളിലെ  സീഡ് ക്ലബ് അംഗങ്ങൾ  സൈക്കിൾ റാലി നടത്തി . സ്കൂളിലെ  സീഡ് ക്ലബ്ബിലെ 30 - ഓളം വിദ്യാർത്ഥികളാണ് സൈക്കിൾ റാലിയിൽ പങ്കെടുത്തത് . സ്കൂൾ പ്രധാനാദ്ധ്യാപകൻ പി.സി സ്കറിയ  ഉദ്ഘാടനം ചെയ്തു. വായു മലിനകരണം തടയുക ,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത് ,പൊതു ഗതാഗതം പ്രോത്സാഹിപ്പിയ്ക്കുക എനീ പ്ലക്കാർഡ്  കുട്ടികൾ സൈക്കിൾ റാലിയിൽ ഉപയോഗിചു . വിദ്യാലയത്തിലെ സീഡ് അംഗങ്ങളും ഇക്കോ ക്ലബ് അംഗങ്ങളും ഇതിൽ പങ്കെടുത്തു. സീഡ് ടീച്ചർ കോർഡിനേറ്റർ ഷേർലി ജോസഫ് സ്കൂളിലെ മറ്റു അദ്ധ്യാപകരും  സൈക്കിൾ റാലിക്കു നേതൃത്വം  നൽകി.വായു മലിനീകരണത്തിനെതിരെയുള്ള പ്രചരണാർത്ഥം ആണ് സ്കൂളിൽ സൈക്കിൾ റാലി സംഘടിപ്പിച്ചത്.

November 19
12:53 2019

Write a Comment