SEED News

ജങ്ക് ഫുഡിനെതിരേ ബോധവത്കരണവുമായി സീഡ് ക്ലബ്ബ്


കായംകുളം:  ശ്രീവിഠോബ ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ ജങ്ക് ഫുഡിനെതിരേ ബോധവത്കരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സൈക്കിൾറാലിയും നടത്തി. 
ജങ്ക് ഫുഡിന്റെ ദൂഷ്യവശങ്ങൾ ഉൾക്കൊള്ളിച്ച ലഘുലേഖകളും വിതരണം ചെയ്തു. ബോധവത്കരണ ക്ലാസ് താലൂക്ക് ആശുപത്രിയിലെ ശിശുരോഗവിദഗ്‌ധൻ ഡോ. ശ്രീപ്രസാദ് നയിച്ചു.
 ശോഭാകുമാരി, പൂർണിമ ജി.പ്രഭു, എ.ആർ.ഷാജി, സീഡ് കോ-ഓർഡിനേറ്റർ കെ.ഹരികുമാർ എന്നിവർ നേതൃത്വം നൽകി.

November 20
12:53 2019

Write a Comment