reporter News

മാലിന്യം നിറഞ് ദുർഗന്ധം വമിക്കുന്ന ജലാശയമായി ചന്തകായാൽ



കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പള്ളിക്കലാറിന്റെ ചന്തകയാൽ ഭാഗം അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് നിറയുന്നു. ചന്തകായലിന്റെ ഒഴുക്ക് കുറഞ്ഞ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ നിറഞ് ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ കെട്ടിക്കിടക്കുന്നത് പലഭാഗങ്ങളിലും ഇറച്ചി വേസ്റ്റുകൾ പുഴുവരിക്കുന്ന നിലയിലാണ്. പള്ളിക്കളറിന്റെ ഉദ്ഭവസ്ഥാനം മുതൽ തീരങ്ങളിലും പാലങ്ങളിൽ നിന്ന് ആറ്റിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളുമാണ് ചന്തകായലിൽ ഒഴുകിയെത്തുന്നതും അടിഞ്ഞ കിടക്കുന്നതും. പ്ലാസ്റ്റിക്കിൽ കെട്ടി ഇടുന്നതിനാൽ ജലമലിനീകരണപെടുന്നതിനും രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇതിനെതിരെ നടപടികൾ ശക്തമാക്കേണ്ടതുണ്ട്.


സീഡ് റിപ്പോർട്ടർ 
മായ ദേവി
സ്റ്റാൻഡേർഡ് ൮
ഗവ: മോഡൽ എച് എസ് കരുനാഗപ്പള്ളി



November 23
12:53 2019

Write a Comment