SEED News

സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പറമ്പികുളത്തു പഠന ക്യാമ്പ്


വട്ടമണ്ണപ്പുറം എ എം.എൽ.പി.സ്കുളിലെ സീഡ് ക്ലബിന്റെ  നേതൃത്വത്തിൽ പറമ്പിക്കുളം കടുവാ സങ്കേതത്തിൽ സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പിൽ നിന്ന്:
പ്രകൃതിയെ അടുത്തറിഞ്ഞ് വട്ടമണ്ണപ്പുറം എ. എം.എൽ.പി.സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾ:-
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ  നേതൃത്വത്തിൽ പറമ്പിക്കുളം കടുവാ സങ്കേതത്തിൽ പ്രകൃതി പoന ക്യാമ്പ് നടത്തി
  ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചത് .ക്യാമ്പ്  പഞ്ചായത്തംഗം സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാ പകൻ സി.ടി.മുരളീധരൻ അധ്യക്ഷത വഹിച്ചു "പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ നാച്ചുറലിസ്റ്റ്  പി.ആർ.സജീഷും "വനവും-വന്യജീവി സംരക്ഷണവും" എന്ന വിഷയത്തിൽ നാച്ചുറ ലിസ്റ്റ് സി.സൽവനും ക്ലാസുകൾക്ക് നേതൃത്വം നൽകി, ക്യാമ്പിന്റെ ഭാഗമായി പെരുവാരം ഡാം, തുണക്കടവ് ഡാം, പറമ്പിക്കുളം ആളിയാർ ഡാം എന്നിവ സന്ദർശിച്ചു. സീഡ് കോഡിനേറ്റർ എ. പി ആസിം ബിൻ ഉസ്മാൻ, പി.രവിശങ്കർ,കെ.എം, ഷാഹിനാ സലീം, ടി.ഹബീബ, എം.പി.മിനീഷ, എം. ഷി ബില, പി.ടി.എ വൈസ് പ്രസിഡൻറ് മുസ്തഫ മാമ്പള്ളി എന്നിവർ സംസാരിച്ചു

November 26
12:53 2019

Write a Comment

Related News