കിളിരൂർ: ഗവ.യു.പി. സ്കൂൾ വളപ്പിലെ മാലിന്യം ചൊവ്വാഴ്ച നീക്കം ചെയ്തു. സ്കൂൾ വളപ്പിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ബേക്കറി അവശിഷ്ടങ്ങളും തള്ളിയിരുന്നു. ദിവസങ്ങള് കഴിഞ്ഞും മാലിന്യം നീക്കാൻ നടപടിയില്ലാതെ വന്നതോടെ സ്കൂൾ സീഡ് പ്രവർത്തകർ സംഭവം ഏറ്റെടുത്തു. സീഡ് റിപ്പോർട്ടർ ഇത് വാർത്തയാക്കി. സ്കൂൾ പരിസരത്ത് ചിതറിക്കിടന്ന മാലിന്യങ്ങൾ നീക്കിയതിന്റെ ആശ്വാസത്തിലാണ് കുട്ടികളും അധ്യാപകരും.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം വന്നിട്ടും മാലിന്യം നീക്കാതെ വന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.