SEED News

സീഡ് ക്ളബ്ബ് അംഗങ്ങൾ സീഡ്ബോൾ വിതരണം ചെയ്തു

ഫറോക്ക്ഗവ. ഗണപത് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സീഡ് ബോൾ വിതരണംചെയ്തു. പ്രധാന അധ്യാപകൻ പി.കെ. ദിനേശൻ ഉദ്ഘാടനംചെയ്തു.സമീപത്തെ പെട്രോൾ പമ്പിൽ എത്തിയവർക്ക് സീഡ്ബോൾ കൈമാറി. വിത്തെറിയൂ ഭൂമിക്ക് പന്തൽ ഒരുക്കൂ എന്നാണ് പദ്ധതിയുടെ സന്ദേശം. നെല്ലി, ആഞ്ഞിലി, സീതപ്പഴം വിത്തുകളാണ് ബോളിലുള്ളത്. ബി.ആർ.സി. പ്രതിനിധി കുഞ്ഞി സീതി തങ്ങൾ, പി.ടി.എ. പ്രസിഡന്റ് കെ. സുധാകരൻ, സിഡ് കോ-ഓർഡിനേറ്റർ ടി.പി. ഷീജകുമാരി, സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ടി. റഹ്മ, ഷാഹിദമോൾ, കെ. ശാലിനി എന്നിവർ പങ്കെടുത്തു.

November 28
12:53 2019

Write a Comment

Related News