reporter News

അറുത്ത് മാറ്റണം സംരക്ഷണ വേലികൾ



തൃശൂർ : കോലോത്തുപാടം റോഡിൽ സംരക്ഷണ വേലികൾ മരങ്ങൾക്ക് ഭീഷണിയാവുന്നു.തൈകൾ വെച്ച് പിടിപ്പിക്കുമ്പോൾ വെച്ച സംരക്ഷണ വലയങ്ങൾ മരങ്ങൾ വലുതായപ്പോഴും അറുത്ത് മാറ്റാത്തതാണ് വിനയായത്.കോലോത്തുപാടം ജില്ലാസഹകരണ ബാങ്കിന്റെ വശങ്ങളിലായി ഇരുപതോളം മരങ്ങൾക്ക് ഇത്തരത്തിൽ ഭീഷണിയുണ്ട്. സമീപത്തായി നടത്തുന്ന തട്ടുകട ജീവനക്കാർ മരങ്ങളുടെ ശാഖകളിൽ കുപ്പികൾ തൂക്കിയിട്ടിരിക്കുന്നു.സംരക്ഷണ വേലികൾ അറുത്ത് മാറ്റണം എന്നാവശ്യപ്പെട്ട് പുറനാട്ടുകര ശാരദ ഗേൾസ് എച്ച്.എസ് .എസിലെ സീഡ് ക്ലബ് അംഗങ്ങൾ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറെസ്റ് പി.എം, പ്രഭുവിന് പരാതി നൽകി.

കെ.ആർ അനുപ്രിയ
സീഡ് റിപ്പോർട്ടർ
ശ്രീ ശാരദ എച്ച് .എസ്.എസ് , പുറനാട്ടുകര

 
ചിത്രം :  കോലോത്തുപാടം റോഡിൽ  മരങ്ങൾക്ക് ഭീഷണിയാവുന്ന സംരക്ഷണ വേലി

November 30
12:53 2019

Write a Comment