'ആണിതറച്ച് മരങ്ങളെ കൊല്ലരുത് '
മടവിളാകം: ആണിതറച്ച് പരസ്യം തൂക്കി മരങ്ങളെ കൊല്ലരുത്. ഇത്തരത്തിൽ പരസ്യം തൂക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. മനുഷ്യജീവിതം പോലെ പ്രധാനമാണ് മരങ്ങളുടെ ജീവിതവും. മരങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിലൂടെ അവയുടെ ജീവിതകാലം ചുരുങ്ങുകയും ജൈവവ്യവസ്ഥക്കു നാശം സംഭവിക്കുകയും ചെയ്യുന്നു.
ഇക്കാര്യത്തിൽ അധികൃതർ കർശന നടപടികൾ സ്വീകരിക്കണം. 2015-ൽ സീഡ് പ്രവർത്തകരുടെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി മരങ്ങളിൽ ആണി അടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിച്ച കർശന നടപടികൾ തുടരണം.
മരങ്ങളിൽ പരസ്യം തൂക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ സീഡ് വിദ്യാലയങ്ങളും ഉണർന്ന് പ്രവർത്തിക്കണം.
November 30
12:53
2019