SEED News

മണ്ണിനും ശുദ്ധവായുവിനുംവേണ്ടി അമൃതകൈരളിയിലെ കുട്ടികൾ

നെടുമങ്ങാട്: ഡൽഹി മാതൃകയിൽ കേരളത്തിൽ ഓക്‌സിജൻ പാർലറുകൾ തുറക്കാൻ ഇടവരരുതെന്ന ആഹ്വാനവുമായി സീഡ് അംഗങ്ങൾ പെഡൽഫോഴ്‌സ് നടത്തി.

മലിനീകരിക്കപ്പെടാത്ത വായു, കാർബൺവിമുക്ത കാമ്പസ് എന്ന ലക്ഷ്യത്തിനായാണ് അമൃതകൈരളിയിലെ കുട്ടികൾ ‘പെഡൽഫോഴ്‌സ്’ എന്ന പേരിൽ സൈക്കിൾയാത്ര നടത്തിയത്.

പദ്ധതി സ്കൂൾ അങ്കണത്തിൽ മാനേജർ സജികുമാർ ഉദ്‌ഘാടനം ചെയ്തു.

കായികാധ്യാപകരായ റെജുകുമാർ, അമൃത എന്നിവർ നേതൃത്വം നൽകി. വിദ്യാലയത്തിന്റെ അഞ്ചുകിലോമീറ്റർ ചുറ്റിലുമുള്ള കുട്ടികൾ സൈക്കിൾ ഉപയോഗിച്ച് വന്നുപോകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

പ്രിൻസിപ്പൽമാരായ ലേഖ എസ്., സിന്ധു എസ്., രാജശേഖരൻനായർ, സീഡ് കോ-ഓർഡിനേറ്റർമാർ സവിത യു.എസ്., ബിന്ദുനായർ, പിങ്കി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

December 03
12:53 2019

Write a Comment

Related News