SEED News

ജൈവപച്ചക്കറി പദ്ധതിയുമായി സീഡ് വിദ്യാർഥികൾ

ഓലശ്ശേരി: ഓലശ്ശേരി എസ്.ബി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഭാഗമായുള്ള ജൈവപച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് മാധവൻ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ 10 സെന്റ് സ്ഥലത്താണ് ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നത്. ശീതകാലപച്ചക്കറികളായ കാബേജും കോളിഫ്ളവറും കൂടാതെ അമര, വെണ്ട, പയർ, വഴുതിന, മുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്‌.

മണ്ണിനെയും മനുഷ്യനെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷരഹിതപച്ചക്കറി കൃഷി ചെയ്യുന്നത്.

പ്രധാനാധ്യാപകൻ വേണുഗോപാലൻ, അധ്യാപകരായ ബി. മോഹനൻ, ആർ. സതീഷ്, ഉഷാകുമാരി, സി.വി. ബിജു, കൃഷി ഓഫീസർ നന്ദകുമാർ, സീഡ് കോ-ഓർഡിനേറ്റർ ജിതിൻ എന്നിവർ സംസാരിച്ചു.

December 07
12:53 2019

Write a Comment

Related News