SEED News

സീഡ് ക്ലബ്ബിന്റെ നാട്ടുനന്മ

മേപ്പയ്യൂർ:ഇരിങ്ങത്ത് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബും കുടുംബശ്രീയും ചേർന്ന് തയ്യാറാക്കിയ വൃക്ഷത്തൈകൾ സ്കൂളിലെ വിദ്യാർഥികൾക്ക് വിതരണംചെയ്തു.ജില്ലാ മുൻ സീഡ് കോ-ഓർഡിനേറ്റർ കെ.വി.സി. ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.പി. അബ്ദുറഹിമാൻ അധ്യക്ഷനായി. സ്കൂൾ ലീഡർ വി.ബി. വേദിക്, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ എൽ.വി. അസ്ലം, ബാസിൽ സമാൻ എന്നിവർ സംസാരിച്ചു.

December 12
12:53 2019

Write a Comment

Related News