ഒഴുകുന്ന പുരവഞ്ചികൾ; ശ്വാസംമുട്ടുന്ന ഓളപ്പരപ്പ്
വെളിയനാട്: ജില്ലയിലെ പുരവഞ്ചികൾ ടൂറിസം മേഖലയിൽ വൻ കുതിപ്പുകൾ നടത്തുന്നു. വിദേശനാണ്യം ഒഴുകിയെത്തുന്നു. അനേകം പേർക്ക് തൊഴിലും നൽകുന്നു. എന്നാൽ, ഇതിന്റെ മറുപുറം നമ്മൾ നോക്കേണ്ടതാണ്. പുരവഞ്ചിയിൽനിന്ന് കുഞ്ഞുങ്ങൾ കായലിൽ വീണുമരിച്ച വാർത്തകൾ വേദനയുണ്ടാക്കുന്നു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും അഴികളില്ലാത്ത ജനാലകളുമാണ് അപകടത്തിന് കാരണം. മാലിന്യം ശേഖരിക്കാൻ സംവിധാനമുണ്ടെങ്കിലും യാത്രക്കാർ ഇപ്പോഴും അവ വലിച്ചെറിയുകയാണ്. മാലിന്യവും പെരുകിയ പുരവഞ്ചികളും കായലിനെ ശ്വാസംമുട്ടിക്കുന്നു. ഇതിന് പുറമേയാണ് ശിങ്കാര വള്ളങ്ങളും മറ്റു ചെറുവള്ളങ്ങളുമുള്ളത്. വികസനം ആവശ്യമാണ്. അതിനായി പ്രകൃതിയെ മലിനമാക്കേണ്ടതില്ല. പ്രകൃതിയെ ഹനിക്കാതെ വികസനത്തിൽ ശ്രദ്ധ പതിപ്പിക്കണം.
സുരക്ഷയ്ക്ക് പരിഗണന നൽകണം. വിഷയത്തിൽ അധികാരികളുടെ അടിയന്തര ശ്രദ്ധയുണ്ടാകണം.
December 18
12:53
2019