SEED News

തുണി സഞ്ചിയും പ്ലാവിന്‍തൈകളും നല്‍കി ഒരു കുടുംബസംഗമം



വെള്ളാങ്ങല്ലൂര്‍: പ്രകൃതി സംരക്ഷണവും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും കുടുംബങ്ങളെ ബോധവാന്മാരാക്കി ഒരു കുടുംബസംഗമം. മാതൃഭൂമി സീഡുമായി സഹകരിച്ച് അറക്കപ്പറമ്പില്‍ കുടുംബസംഗമമാണ് പ്രകൃതി സംരക്ഷണത്തിന് പുതിയ വാതായനങ്ങള്‍ തുറന്ന് പ്ലാവിന്‍തൈകളും തുണി സഞ്ചികളും വിതരണം ചെയ്തത്. വെള്ളാങ്ങല്ലൂര്‍ പി.സി.കെ. മിനി ഹാളില്‍ നടന്ന സംഗമം അമല കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പള്‍മനറി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. റെന്നീസ് ഡേവിസ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌ക്കരണവും രോഗങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണവും ഡോക്ടര്‍ നടത്തി. കുടുംബങ്ങള്‍ക്കുള്ള പ്ലാവിന്‍തൈകളുടേയും തുണിസഞ്ചികളുടേയും വിതരണോദ്ഘാടനവും ഡോ. റെന്നീസ് ഡേവിസ് ചടങ്ങില്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് സിയാവുദ്ധിന്‍ എ.പി. അധ്യക്ഷനായിരുന്നു. വടക്കുംകര മഹല്ല് ഖത്തിബ് അബ്ദുള്‍ റഹ്മാന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി എ.ഇ. ഷെരീഷ്, സെക്രട്ടറി റഫിക് എ.കെ., എ.എസ്. അഷറഫ്, അബ്ദുള്‍ മജീദ് ഖത്തര്‍, മുഞ്ഞുമുഹമ്മദ്, മജീദ്, സിദ്ധിഖ് എ.പി.,മാതൃഭൂമി റിപ്പോർട്ടർ കെ.ബി.ദിലീപ്,ക്ലബ് എഫ്.എം. പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത്  എന്നിവർ സംസാരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.

December 26
12:53 2019

Write a Comment

Related News