SEED News

മുളകൊണ്ട് ദൃശ്യവിരുന്നൊരുക്കി ടൈനി ടോട്സ് സീഡ് ക്ലബ്ബ്

ആലപ്പുഴ: മുളയുടെ മാഹാത്മ്യം വിളിച്ചറിയിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ മുള കൊണ്ടുള്ള ആകർഷകങ്ങളായ വസ്തുക്കളുടെ പ്രദർശനം നടത്തി.
കുട്ടികൾ നിർമിച്ച വസ്തുക്കളായിരുന്നു പ്രദർശനത്തെ വ്യത്യസ്തമാക്കിയത് - നാഴി, പുട്ടുകുറ്റി, അളവുപാത്രം, ഫ്ലവർവേസ്, കമ്മൽ, മാല, വള, പെൻസ്റ്റാൻഡ് തുടങ്ങിയ ഉപയോഗപ്രദമായ വസ്തുക്കളാണ് കുട്ടികൾ നിർമിച്ചത്. മുളയുപയോഗിച്ചുള്ള പേനയും സ്ട്രോയുമായിരുന്നു പ്രദർശനത്തിലെ പ്രധാന  ഇനങ്ങൾ. നിമിഷനേരത്തെ ഉപയോഗത്തിനു ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സ്ട്രോയ്ക്ക് പകരമായും പേനയ്ക്കുപകരമായും  മുളയുപയോഗിക്കാം എന്ന സന്ദേശമാണ്  ഇവർ പകർന്നുനൽകിയത്.

December 28
12:53 2019

Write a Comment

Related News