കാടായി മാറുന്ന വെയ്റ്റിംഗ് ഷെഡ്
വാത്തിക്കുടി:വാത്തിക്കുടി പഞ്ചായത്തിലെ തളച്ചിറപള്ളി പ്രദേശത്തെ വെയ്റ്റിംഗ് ഷെഡിന്റെ ദാരുണാവസ്ഥയാണിത് .കഴിഞ്ഞ പ്രളയത്തെ തുടർന്ന് ഒരു ഭാഗം ഇടിഞ്ഞു പോയിരുന്നു.ജനങ്ങളുടെ സൗകര്യങ്ങൾ കണക്കിലെടുത്തു പണിയുന്ന ഇത്തരം കേന്ദ്രങ്ങൾ പിന്നീട് അധികാരികൾ ശ്രദ്ധിക്കാനോ കേടുപാടുകൾ നീക്കാനോ ശ്രമിക്കുന്നില്ല .വൃദ്ധരും പ്രായമായവരും കുട്ടികളും ഇവിടെയാണ് ബസ് കാത്തുനിൽക്കുന്നത് .എന്നാൽ ഇന്ന് ഇതിന്റെ അവസ്ഥ വളരെ പരിതാപകരമാണ് .കയറി ഇരിക്കാനോ നിക്കാനോ ഇന്ന് ഇ കേന്ദ്രം ഉപയോഗിക്കാൻ കഴിയാത്ത വിധം കാടുകയറി മൂടി ഇരിക്കുകയാണ് . ഇഴ ജന്തുക്കളുടെ സാനിധ്യവും ഉണ്ട് .മുരിക്കാശേരി തോപ്പ്രംകുടി ഭാഗത്തേക്കുള്ള പ്രദാന വഴിയാണിത് .നിരവധി സ്‌കൂൾ വാഹനങ്ങളും ,ലൈൻ ബസ്സുകളും ,സ്വകാര്യ വാഹനങ്ങളും,സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ഇതിലെ കടന്നു പോകുന്നു .ആളുകൾ ഉപയോഗിക്കുന്ന ബസ്സ് സ്റ്റോപ്പാണിത് എന്നിട്ടും വേണ്ട പെട്ട അധികാരികൾ ഇവിടെ വൃത്തിയാക്കാനോ ഇടിഞ്ഞുവീണ ഭാഗം പുനര്നിര്മിക്കാനോ ശ്രമിച്ചിട്ടില്ല .അധികാരികളുടെ അനാസ്ഥയാണ് ഇതിനു കാരണം .അധികാരികൾ ഇ ബസ്സ് കാത്തിരുപ്പു കേന്ദ്രം ശരിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പ്രദീക്ഷിക്കുന്നു
സീഡ് റിപ്പോർട്ടർ
നോയൽ ബിനോയ്
6 ആം ക്‌ളാസ്
സെനറ്റ് ജോസഫ് എച് എസ് ഉപ്പുതോട്
January 04
12:53
2020