reporter News

സ്‌കൂൾ റോഡ് തകർന്ന നിലയിൽ

കട്ടപ്പന :കട്ടപ്പന ഇൻഫന്റ് ജീസസ് സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിനിയാണ്  ഞാൻ . ഞങ്ങളുടെ സ്കൂളിന്റ മുന്നിലൂടെ പോകുന്ന റോഡിന്റെ ശോചനീയാവസ്ഥതയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് .സ്‌കൂളിന്റെ മുന്നിലൂടെ തൊവരയർ ഭാഗത്തേക്ക് പോകുന്ന റോഡ് കുഴികൾ നിറഞ്ഞ്  അപകടകരമായ രീതിയിലാണ് .പ്രവേശന  കവാടത്തിനു മുന്നിലൂടെ സ്‌കൂളിലേക്ക് കയറണമെങ്കിൽ ഇത് സാഹസികമായി താണ്ടുക തന്നെ വേണം. മഴ സമയത്തു  പല പ്രാവശ്യവും ഞങ്ങളുടെ കൂട്ടുകാർ അറിയാതെ  കുഴിയിൽ വീണു അപകടം പറ്റുകയും യൂണിഫോം അഴുക്കാകുകയും  ചെയ്യാറുണ്ട് .സ്‌കൂൾ ബസ്സിനും ഇത് കാരണം പല വിത തകരാറും വേണ്ടി  വന്നട്ടുണ്ട്.കഴിഞ്ഞ ഒരു വർഷമായി റോഡ് പൊളിഞ്ഞ നിലയിലായിരുന്നു .എന്നാൽ ഇത്തവണത്തെ പ്രളയത്തിൽ കൂടുതൽ ദുര്ഘടമായി ഗർത്തങ്ങൾ രൂപപ്പെട്ടു.  അധികാരികളോട് പരാതി പറഞ്ഞു എങ്കിലും ഫലമുണ്ടായില്ല .കഴിഞ്ഞ ദിവസം ഞങ്ങൾ കൂട്ടുകാരും സ്‌കൂൾ അധികൃതരും മാക്ക് ഇട്ടു കുഴികൾ അടച്ചു .പക്ഷെ ഇത് ശാശ്വത മല്ലന്നാണ് കണ്ടു നിന്നവർ പറയുന്നത് .കാരണം ഇതിന്റെ മുന്നിലുള്ള തോട്ടിൽ ഒഴുകി എത്തുന്ന മഴ വെള്ളമാണ് .ഞങ്ങളുടെ  ഇ ദുരവസ്ഥ  പരിഹരിക്കാൻ അധികാരികൾ ഇടപെടും എന്ന് കരുതുന്നു 
 
സീഡ് റിപ്പോർട്ടർ
ജോസിയ സജു ജേക്കബ്
10 ക്‌ളാസ്
ഇൻഫന്റ് ജീസസ്‌ റെസിഡന്റിൽ സ്‌കൂൾ

ഫോട്ടോ :കട്ടപ്പന ഇൻഫന്റ് ജീസസ് സ്‌കൂളിലെ മുന്നിലൂടെ തൊവരയർ ഭാഗത്തേക്ക് പോകുന്ന റോഡ്

January 04
12:53 2020

Write a Comment