കണിച്ചുകുളങ്ങരയിൽ പൊതുശൗചാലയം വേണം
കണിച്ചുകുളങ്ങര: പേരും പ്രശസ്തിയും ഉണ്ടെങ്കിലും കണിച്ചുകുളങ്ങര ഗ്രാമത്തിൽ വികസനം ഇപ്പോഴും പടിക്ക് പുറത്ത്. നൂറുകണക്കിനാളുകൾ ദിവസവും എത്തുന്ന ഇവിടെ കംഫർട്ട് സ്റ്റേഷൻ ഇല്ല. കണിച്ചുകുളങ്ങര ജങ്ഷനിലും കണിച്ചുകുളങ്ങര ക്ഷേത്രം ജങ്ഷനിലും പൊതുശൗചാലയമില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലാണ്.
ഇവിടെ കാത്തിരിപ്പുകേന്ദ്രംപോലും ഇല്ല. തണൽമരങ്ങളാണ് ഏക ആശ്വാസം. കടുത്ത യാത്രാക്ലേശവും ഉണ്ട്. യാത്രക്കാരുടെ തിരക്ക് കൂടിയിട്ടും ആലപ്പുഴ, ചേർത്തല ബസ് ഡിപ്പോകളിൽനിന്ന് കണിച്ചുകുളങ്ങരയിലേക്ക് കൂടുതൽ ബസ് സർവീസ് നടത്താത്തതാണ് യാത്രാക്ലേശത്തിനുള്ള പ്രധാന കാരണം.
ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും മധ്യേ ഒരു ബസ് ടെർമിനൽ കണിച്ചുകുളങ്ങരയിലാണ് വേ
ണ്ടത്.
ദേവനാരായണൻ
മാതൃഭൂമി സീഡ് റിപ്പോർട്ടർ, കണിച്ചുകുളങ്ങര സ്കൂൾ
January 20
12:53
2020