മരുന്നുകവറുകളുമായ് സീഡ് ക്ലബ്ബ്
കോഴിക്കോട്: ‘ആശുപത്രിയെ അറിയാം’ എന്ന ആശയത്തിൽ തിരുവങ്ങൂർ എച്ച്.എസ്.എസ്. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ തിരുവങ്ങൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ മരുന്നു കവറുകൾ തയ്യാറാക്കി നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. അനി ഏറ്റുവാങ്ങി. പ്രധാനാധ്യാപിക കെ.കെ. വിജിത സീഡ് കോ ഓർഡിനേറ്റർ നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു.
January 23
12:53
2020