SEED News

എൽ.ഇ.ഡി. ബൾബും പേപ്പർബാഗും നിർമിച്ചു

ശ്രീകൃഷ്ണപുരം: എസ്.വി.എ.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾക്കായി എൽ.ഇ.ഡി. ബൾബ്, പേപ്പർബാഗ് നിർമാണ പരിശീലനം തുടങ്ങി. ഒഴിവുസമയങ്ങളിൽ ഊർജസംരക്ഷണത്തിന്റെയും പ്ലാസ്റ്റിക്മുക്ത പ്രവർത്തനങ്ങളുടെയും ഭാഗമായിട്ടാണ് സ്കൂളിൽ പരിശീലനം തുടങ്ങിയത്.

കുട്ടികൾ നിർമിച്ച ഉത്പന്നങ്ങൾ അവർക്കുതന്നെ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ എം. മോഹനൻ, പ്രവൃത്തിപരിചയ കോ-ഓർഡിനേറ്റർ കെ.സി. നന്ദിനി, സീഡ് കോ-ഓർഡിനേറ്റർ കെ. അബു, പി. ബാബുരാജ്, കെ.ടി. പ്രദീപ്, സാലിതോമസ്, റജുല, കദീജ, രജിത എന്നിവർ നേതൃത്വം നൽകി.

January 24
12:53 2020

Write a Comment

Related News