മുടീത്തറ സ്‌കൂളിന്റെ സൂചനാബോർഡ് സ്ഥാപിക്കണം
കാരാഴ്മ: ചെന്നിത്തല പഞ്ചായത്ത് ഏഴാം വാർഡിലെ കാരാഴ്മ ഈസ്റ്റ് ഗവ.എൽ.പി സ്‌കൂളിന്റെ (മുടീത്തറ സ്‌കൂൾ) പേര് സൂചിപ്പിക്കുന്ന സൂചനാബോർഡുകൾ ഇല്ല. നിരവധി ഇടവഴികളുള്ള പ്രദേശമായതിനാൽ സ്കൂളിലേയ്ക്കുള്ള വഴി അറിയാതെ പുറത്തുനിന്നെത്തുന്നവർ വലയുകയാണ്.
പ്രധാനവഴികളിൽനിന്ന് ഇടവഴികൾ തുടങ്ങുന്ന ഭാഗത്ത് സ്കൂൾ സൂചനാബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണം.
ശബരിനാഥ്
സീഡ് റിപ്പോർട്ടർ, ഗവ. എൽ.പി.എസ്. കാരാഴ്മ ഈസ്റ്റ്
February 04
12:53
2020