SEED News

പൊടിക്കാറ്റിനെ നേരിടാൻ സ്‌കൂൾമുറ്റം ചാണകംമെഴുകി സീഡ് വിദ്യാർഥികൾ

ചാത്തമംഗലം: പാലക്കാടൻ പൊടിക്കാറ്റിൽനിന്ന് രക്ഷയ്ക്കായി മുൻതലമുറ കരുതിവെച്ച മാർഗങ്ങൾ മാതൃകയാക്കുകയാണ് ചാത്തമംഗലം ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ.

സ്കൂൾമുറ്റം ചാണകംമെഴുകിയാണ് വിദ്യാർഥികൾ പൊടിക്കാറ്റിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗം കണ്ടെത്തിയത്.

സീഡ് ക്ലബ്ബ് യോഗത്തിൽ ഉയർന്നുവന്ന ആശയം ക്ലബ്ബ് കൺവീനറും അധ്യാപികയുമായ ടി.പി. റാണിയുടെ നേതൃത്വത്തിൽ കുട്ടികൾ ഏറ്റെടുക്കയായിരുന്നു. പി.ടി.എ., എസ്.എം.സി. ഭാരവാഹികളും കുട്ടികളുടെ കൂടെ ഒത്തുചേർന്നപ്പോൾ കാര്യം എളുപ്പമായി. അവധിദിനമായിരുന്നിട്ടും ശനിയാഴ്ച കുട്ടികളെല്ലാം സ്കൂളിലെത്തി. എസ്.എം.സി. ചെയർമാൻ സുരേഷ് തളിപ്പാടം, പി.ടി.എ. പ്രസിഡന്റ് ശാന്തകുമാരി, പ്രധാനാധ്യാപിക പത്മജാദേവി, അധ്യാപകനായ സന്തോഷ്, പ്രീ-പ്രൈമറി ആയമാരായ സബിത, ഗീത എന്നിവരും കുട്ടികളോടൊപ്പം അണിചേർന്നു.

February 10
12:53 2020

Write a Comment

Related News