SEED News

സ്കൂൾ ന്യൂസ് ചാനൽ ഉദ്ഘാടനം നടന്നു


ചാത്തമംഗലം ഗവ.യു.പി സ്കൂൾ സീഡ് കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ന്യൂസ് ചാനൽ *ഇതൾ ടി.വി.* യുടെ ഉദ്ഘാടനം നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ പ്രേമൻ നിർവഹിച്ചു. വാർത്തവായന, റിപ്പോർട്ടിംഗ്, ക്യാമറ എന്നിവ സീഡ് ക്ലബ് കുട്ടികൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളും പ്രദേശത്തെ നല്ല വാർത്തകളേയും ഉൾപ്പെടുത്തി തുടർന്നും വാർത്തകൾ യൂ.ട്യൂബ് വഴി പ്രക്ഷേപണം ചെയ്യുക എന്നതാണ് ചാനൽ കൊണ്ടുദ്ദേശിക്കുന്നത്.പാലക്കാട് ജില്ലയിൽ തന്നെ സ്കൂൾ കുട്ടികളുടെ ആദ്യത്തെ ന്യൂസ് ചാനലാണിത്. 
സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഹെസ്മിസ്ട്രസ് പത്മജാ ദേവി സ്വാഗതം പറഞ്ഞു.  ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സതി ഉണ്ണി, നെന്മാറ കൃഷി ഓഫീസർ ശ്രീ. വരുൺ, വാർഡ് മെമ്പർമാരായ രതിക രാമചന്ദ്രൻ , ശ്രീ.രമേശ്, പി.ടി.എ പ്രസിഡന്റ് ശാന്തകുമാരി, എസ്.എം.സി ചെയർമാൻ സുരേഷ് തളിപ്പാടം, സീഡ് ക്ലബ് കൺവീനർ റാണി , സ്റ്റാഫ് സെക്രട്ടറി സന്തോഷ് , സീനിയർ അസിസ്റ്റന്റ് ഉത്തരാകുമാരി , ടി.ജി അജിത്ത് കുമാർ, പ്രകാശൻ, ഉഷ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം കുട്ടികൾ തയാറാക്കിയ സമ്മാനാർഹമായ കാർഷിക പതിപ്പുകളുടെ പ്രകാശനവും അതിന്റെ സമ്മാനദാനവും കൃഷി ഓഫീസർ വരുൺ നിർവ്വഹിച്ചു.

February 10
12:53 2020

Write a Comment

Related News