SEED News

സീഡ് ക്ലബ്ബ് ഭക്ഷ്യമേളയും പ്രദർശനവും

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേളയും നെൽവിത്തുകളുടെ പ്രദർശനവും നടന്നു. സുരക്ഷിത ഭക്ഷണം നല്ല ആരോഗ്യത്തിന് എന്ന സന്ദേശം വിദ്യാർഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനായാണ് ഭക്ഷ്യമേള ഒരുക്കിയത്. ചീര, മത്തൻ, മധുരക്കിഴങ്ങ്, പയർ, കോവൽ എന്നിവയുടെ ഇലത്തോരനുകൾ അടക്കം അമ്പതോളം വിഭവങ്ങൾ ഭക്ഷ്യമേളയെ രുചികരമാക്കി. ഞവര, കുഞ്ഞികണ്ണ്, വൈര, ഹ്രസ്വ, കൊടുംകണ്ണി, രക്തശാലി, ഇട്ടിക്കണ്ടൻ തുടങ്ങിയ നെൽവിത്തുകളാണ് പ്രദർശിപ്പിച്ചത്.
പി.ടി.എ.പ്രസിഡന്റ് എം.എസ്.സലാമത്ത്, പ്രഥമാധ്യാപിക സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ.ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ, റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം നൽകി.

March 03
12:53 2020

Write a Comment

Related News