reporter News

പേരാമ്പ്രയുടെ വികസനപ്രവർത്തനങ്ങൾക്ക് കളങ്കമായി മാലിന്യം

പേരാമ്പ്രഅനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പേരാമ്പ്ര നഗരത്തിന്റെ പ്രധാന പ്രശ്നമാണ് മാലിന്യസംസ്കരണം. പേരാമ്പ്ര പഞ്ചായത്ത് ഹരിതസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പഴയ പഞ്ചായത്ത് കെട്ടിടത്തിൽ സൂക്ഷിക്കുകയും പിന്നീട് പുനരുത്‌പാദനത്തിനായി കർണാടകയിലേക്കു കയറ്റിയയക്കുകയുമാണ് പതിവ്. എന്നാൽ, ഇപ്പോൾ ഈ പ്രവർത്തനം കാര്യക്ഷമമായി നടക്കാത്തതിനാലും പ്ലാസ്റ്റിക് മാലിന്യം കെട്ടിടത്തിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതലായതിനാലും നിലവിൽ കെട്ടിക്കിടക്കുകയാണ്.ഇതിന്റെ ഫലമായി മാലിന്യങ്ങൾ കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും ഭീഷണിയാവുന്ന തരത്തിലേക്ക് റോഡിന്റെ ഒരുഭാഗം കൈയേറിയിരിക്കുന്ന കാഴ്ചയാണ് ഇന്നുകാണാവുന്നത്.ഇത് പേരാമ്പ്രയുടെ വികസനപ്രവർത്തനങ്ങൾക്ക് കളങ്കംചാർത്തുന്നുമുണ്ട്. സംസ്ഥാനപാതയിലെ ജനശ്രദ്ധ ആകർഷിക്കുന്നയിടത്തായിട്ടുകൂടി ഇതിനൊരു പരിഹാരംകാണാനുള്ള നടപടിക്കൊന്നും പുരോഗതി കാണുന്നില്ല.ഈസാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സമ്മർദം ഏറിവരുകയാണ്. ആയതിനാൽ തുടർനടപടികൾക്ക് ബന്ധപ്പെട്ടവർ ഉടൻ പരിഹാരം കണ്ടെത്തുമെന്ന് ആഗ്രഹിക്കുന്നു.

March 09
12:53 2020

Write a Comment