സ്കൂൾ പരിസരത്ത് സൂചനാ ബോർഡുകളില്ല; നടപടി വേണം
പരുത്തിപ്പുള്ളി: സ്കൂളിന്റെ മുന്നിൽ റോഡുസുരക്ഷാ ബോർഡുകളില്ലാത്തത് കുട്ടികളെ ദുരിതത്തിലാക്കുന്നു. ബമ്മണൂർ ജി.എച്ച്.എസ്. സ്കൂളിന്റെ മുന്നിലാണ് സൂചനാബോർഡുകൾ ഇല്ലാത്തത്.
പ്രധാന റോഡിന്റെ അരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ആയിരത്തിലധികം വിദ്യാർഥികളാണ് സ്കൂളിലുള്ളത്. സ്കൂളിന്റെ മുന്നിലും പരിസരങ്ങളിലുമായി നിരവധി ചെറിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
സ്കൂളുണ്ടെന്ന് കാണിക്കുന്ന സൂചനാ ബോർഡോ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈനുകളോ ഇല്ല്ലാത്തതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. റോഡ് സുരക്ഷാ ക്ലബ്ബ് രൂപവത്കരിച്ച് മുൻകരുതൽ നടിപടിയെടുക്കുന്നുണ്ടെങ്കിലും അന്തിമപരിഹാരമായില്ല. അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
-സിഞ്ചുൽ എസ്,
സീഡ് റിപ്പോർട്ടർ,
ജി.എച്ച്.എസ്. സ്കൂൾ,
ബമ്മണൂർ
March 12
12:53
2020