പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് സ്കൂളിനോട് ചേർന്ന്
പാലക്കാട്: പി.എം.ജി. ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിനോട് ചേർന്ന് മാലിന്യക്കൂമ്പാരം കത്തിക്കുന്നത് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. പ്ലാസ്റ്റിക് അടക്കമുള്ളവയാണ് സ്കൂൾ പ്രവർത്തനസമയത്ത് കത്തിക്കുന്നത്. സ്കൂളിനോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളുന്നതും കത്തിക്കുന്നതും. ഈ പുക ശ്വസിച്ചാണ് കുട്ടികൾ ക്ലാസുകളിൽ ഇരിക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള മാലിന്യം കൊണ്ടുവന്ന് തള്ളുന്നതും ഇവിടെയാണ്. കാലങ്ങൾ പഴക്കമുള്ള വന്മരങ്ങളുടെ ചുവട്ടിലിട്ട് മാലിന്യങ്ങൾ കത്തിക്കുന്നതുമൂലം മരങ്ങൾ പകുതിയും നശിച്ചുകൊണ്ടിരിക്കുന്നു. വിഷയത്തിൽ നഗരസഭയുടെ അടിയന്തരശ്രദ്ധയും പരിഹാരവും ഉണ്ടാവണമെന്ന് പി.എം.ജി. സ്കൂൾ വിദ്യാർഥികൾ ആവശ്യപ്പെട്ടു.
- വിസ്മയ വിശ്വനാഥ്
സീഡ് റിപ്പോർട്ടർ
പി.എം.ജി. എച്ച്.എസ്.എസ്.
March 12
12:53
2020