സൗജന്യമായി മാസ്കുകൾ നിർമിച്ച് നൽകി യു.പി.സ്കൂൾ അധ്യാപിക
വാഴക്കുളം: കല്ലൂർക്കാട് പഞ്ചായത്ത് യു.പി.സ്കൂൾ അധ്യാപിക സിമി വി.എൻ. കോവിഡ്കാലത്ത് മാസ്കുകൾ സ്വയം നിർമിച്ച് സൗജന്യമായി നൽകി മാതൃകയായി. ഇടുക്കി ഡി.എം.ഒ. ഓഫീസിലേക്ക് 100 കോട്ടൺ മാസ്കുകളാണ് സ്വയം തയ്യാറാക്കിനൽകിയത്. ദിവസവേതനക്കാരിയായ ടീച്ചർ തങ്ങളെ കരുതലോടെ കാക്കുന്ന ആരോഗ്യവകുപ്പിനോടുള്ള ആദരസൂചകമായാണ് ഇപ്രകാരം ചെയ്തത്. വാഴക്കുളത്ത് താമസിക്കുന്ന ടീച്ചർ, തന്റെ ജന്മനാടായ ഇടുക്കിയിലെ പൈനാവിലുള്ള ഡി.എം.ഒ. ഓഫീസിലെത്തി ഡി.എം.ഒ. ഡോ. പ്രിയയ്ക്ക് മാസ്കുകൾ കൈമാറി.
വെള്ളാരങ്കല്ല് പഞ്ചായത്ത് യു.പി. സ്കൂളിലെ ‘മാതൃഭൂമി’ സീഡ് ക്ലബ്ബുമായി ബന്ധപ്പെട്ട് ടീച്ചറുടെ നേതൃത്വത്തിൽ ധാരാളം സന്നദ്ധപ്രവർത്തനങ്ങളും സ്കൂളിൽ നടന്നുവരുന്നുണ്ട്.
April 27
12:53
2020