SEED News

ചിത്രങ്ങൾ വരച്ച് ലോക് ടൗൺ കാലം കളറാക്കി സീഡിൻ്റെ കൊച്ച് കുട്ടുകാരി


ഇടവെട്ടി: ലോക് ടൗണിന് ശേഷം  ഇടവെട്ടി നന്ദനം വീട്ടിലോട്ട് വരുന്ന കൂട്ട് കാർക്കായി ഭിത്തികൾ ചിത്രങ്ങൾ കൊണ്ട് വർണാഭമാക്കി സീഡ് ൻ്റെ കൊച്ച് കുട്ടികാരി ബി.ദേവീകൃഷ്ണ. തൊടുപുഴ വിമല പബ്ലിക്ക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ബി.ദേവീകൃഷ്ണ.ലോക് ടൗൺ എങ്ങനെ ഉപകാര പ്രധമായ രീതിയിൽ മുന്നോട്ട്  കൊണ്ട് പോകും എന്ന് ചിന്തിച്ചപ്പോഴാണ്   മൂന്നാം ക്ലാസിലെ അനിയത്തി ഗൗരി കൃഷ്ണയുടെ കാർട്ടൂൺ കഥാപാത്രങ്ങളുമായി കൂട്ട് കൂടുന്നത്.ചിത്ര രചനയിൽ പരിചയം ഇല്ലാത്ത ദേവി കൃഷ്ണ കുഞ്ഞ് അനുജത്തിയുടെ സന്തോഷത്തിനായി പതുക്കെ അത്  പേപ്പറിൽ വരച്ച് തുടങ്ങി.വീട്ട്കാരുടെയും അധ്യാപകരുടെയും  പിന്തുണ കിട്ടിയതോടെ  ചിത്രങ്ങൾ വീടിൻ്റെ ഭിത്തിയിലേക്ക് മാറി. കാർട്ടൂൺ കഥാപാത്രങ്ങളാ ടൊണാൾട് ഡക്ക്, മിക്കി മൗസ്,ടോം ആൻ്റ് ജെറി, ചോട്ടാബീം, ബെൻ ടെൻ,കുപ്പിയിൽ വരച്ച ശിവൻ,ക്ലേ മോഡലിലെ കൃഷ്ണൻ എന്നിവ പതുക്കെ പതുക്കെ വീടിൻ്റെ ചുമരുകളിൽ നിറഞ് തുടങ്ങി.
എസ്.ബി.ഐ ബാങ്കിലെ ട്രൈവർ ആയ അച്ചൻ എൻ.ബാലചന്ദ്രനും,വീട്ടമ്മയായ രജിനി.എൻ.നായരും കുട്ടിക്ക് എല്ലാവിത പിന്തുണയും നൽകി വരുന്നു.

April 28
12:53 2020

Write a Comment

Related News