SEED News

മാതൃഭൂമി സീഡ് സീസൺ വാച്ച് പുരസ്കാരവിജയികൾ

 മാതൃഭൂമി സീഡ് സീസൺവാച്ച് 2019-’20 വർഷത്തെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ തിരുവനന്തപുരം ജില്ലയിലെ സെയ്ന്റ് ഹെലൻസ് ജി.എച്ച്.എസ്. ലൂർദ് പുരം, ഗവ. ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര, പത്തനംതിട്ടയിലെ എം.ടി.എസ്.എസ്. കെ.ജി.യു.പി. സ്കൂൾ, കോഴിക്കോട് ബ്ലോസ്സം ഇംഗ്ലീഷ് സ്കൂൾ കൈനാട്ടി, പാലക്കാട് ജില്ലയിലെ ജവഹർ നവോദയ വിദ്യാലയം എന്നീ വിദ്യാലയങ്ങൾ പുരസ്കാരം നേടി.

സെൻട്രൽ ഫോർ ബയോളജിക്കൽ സയൻസും (എൻ.സി.ബി.എസ്.) നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനും (എൻ.സി.എഫ്.) വിപ്രോയും ചേർന്ന് ദേശീയതലത്തിൽ നടപ്പാക്കുന്ന സിറ്റിസൺ സയൻസ് പദ്ധതിയാണ് സീസൺ വാച്ച്. ഓരോ ഋതുവിലും മരങ്ങളിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് കേരളത്തിലെ വിദ്യാലയസമൂഹത്തിന് അറിവു പകരാനായി മാതൃഭൂമി സീഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2019-’20 അധ്യയനവർഷം സംസ്ഥാനത്തെ 720 വിദ്യാലയങ്ങളാണ് പദ്ധതിയിൽ അംഗമായത്. 63,749 മരങ്ങൾ രജിസ്റ്റർചെയ്തു. അവയെക്കുറിച്ച് 3,64,848 നിരീക്ഷണങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു. മാതമംഗലം സി.പി.എൻ. എം.ജി.എച്ച്.എസ്.എസിലെ പ്രഭാകരൻ പി.വി., കോങ്ങാട് ഗവ. യു.പി.സ്കൂളിലെ സുജാത എം., വീരണകാവ് ഗവ. വി.എച്ച്.എസ്.എസിലെ ഡോ. പി.യു. പ്രിയങ്ക, ആലങ്കോട് ജി.വി. ആൻഡ് എച്ച്.എസ്.എസിലെ കെ.എസ്. ലൈല, എടത്തിരിഞ്ഞി എച്ച്‌.ഡി.പി. സമാജം ഇംഗ്ലീഷ് സ്കൂളിലെ ശ്രീദേവി പി. എന്നിവർക്കാണ് മികച്ച സീസൺ വാച്ച് കോ-ഓർഡിനേറ്റർ പുരസ്കാരം ലഭിച്ചത്.

June 30
12:53 2020

Write a Comment

Related News