SEED News

മനുഷ്യവിഭവശേഷിയുടെ മൂല്യം പങ്കുവെച്ച് ജനസംഖ്യാദിനത്തിൽ സീഡ് ‘വെബിനാർ’

കോട്ടയം :ശാസ്ത്രസാങ്കേതികവിദ്യകളെത്ര വളർന്നാലും മനുഷ്യവിഭവശേഷിയാണ് വികസനത്തിന്റെ അടിസ്ഥാനശിലയെന്ന സന്ദേശവുമായി മാതൃഭൂമി ‘സീഡ്’ വെബിനാർ. ലോക ജനസംഖ്യാദിനത്തിൽ സംഘടിപ്പിച്ച വെബിനാറിലാണ് ‘ജനസംഖ്യയും പരിസ്ഥിതിയും’ എന്ന വിഷയത്തിൽ സംവാദം നടന്നത്.

ജനസംഖ്യാ ഗവേഷണകേന്ദ്രം ഡയറക്ടറും കേരള സർവകലാശാല ജനസംഖ്യാശാസ്ത്രവിഭാഗം മേധാവിയുമായ ഡോ. പി.മോഹനചന്ദ്രൻ നായർ വെബിനാർ നയിച്ചു. ഐ.ടി. അധിഷ്ഠിത തൊഴിലവസരങ്ങൾ വർധിപ്പിച്ചും അത്യാധുനിക കൃഷിരീതികളവലംബിച്ച് വിളവ് വർധിപ്പിച്ചും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അനിയന്ത്രിതമായ ജനസംഖ്യാവർധന രാജ്യത്തിന് ദോഷംചെയ്യും.

കോവിഡിനുള്ള പ്രതിരോധമരുന്ന് കണ്ടെത്തുന്നത് വൈകുന്തോറും അത് ജനങ്ങളുടെ ജീവിതരീതിയെത്തന്നെ സാരമായി ബാധിക്കുമെന്ന്, കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളിൽനിന്ന് രണ്ടുവീതം സീഡ് പ്രതിനിധികൾ സംവാദത്തിനെത്തി. ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പി.അമിത്കുമാർ മുഖ്യാതിഥിയായി. മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ, മാതൃഭൂമി കോട്ടയം സീനിയർ മാനേജർ സർക്കുലേഷൻ സജി കെ.തോമസ് തുടങ്ങിയവർ പങ്കെടുത്തു.

July 13
12:53 2020

Write a Comment

Related News