മാലിന്യം റോഡിൽ തള്ളരുത്.
ചെറുതുരുത്തി : ചെറുതുരുത്തി പൊന്നാനി സംസ്ഥാന ഹൈവേയിൽ ഒലിച്ചി മുതൽ ആറ്റുപുറം എസ്റ്റേറ്റ്പടി വരെയുള്ള റോഡിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം നിക്ഷേപിക്കുന്നു.അറവ്,ഹോട്ടൽ മാലിന്യങ്ങൾ രാത്രിയിലാണ് റോഡിൽ തള്ളുന്നത്.ഇത് മൂലം തെരുവ് നായ്ക്കൾ പ്രദേശത്ത് അധികരിക്കുകയും കുട്ടികളെ ഉപദ്രവിക്കുന്നത് നിത്യ സംഭവമായി മാറുന്നുണ്ട്. മാലിന്യങ്ങൾ ഒഴുകി പ്രദേശത്തെ കിണറുകളിലേക്കും ഒലിച്ചി ഡാമിലേക്കും എത്തുന്നുണ്ട്.ഇത് സാക്രമിക രോഗങ്ങൾക്ക് കാരണമായേക്കാം.മാലിന്യം റോഡിൽ തള്ളുന്നവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പള്ളം ഗവ.എൽ.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ പഞ്ചായത്തിനും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകി.സ്കൂൾ പ്രധാനാദ്ധ്യാപിക എം.പി.മിനി സീഡ് കോഓർഡിനേറ്റർ പി.എ അൻവർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം
ഫാത്തിമ ഹസ്‌ന
സീഡ് റിപ്പോർട്ടർ
ഗവ.എൽ.പി.സ്കൂൾ,പള്ളം
July 14
12:53
2020